വീണ്ടും സമദൂര സിദ്ധാന്തവുമായി എന്‍ എസ് എസ്
കോന്നി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സമദൂര നിലപാട് തുടരുമെന്ന് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ വ്യക്തമാക്കി. കോന്നിയില്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹംണായര്‍ സമുദായത്തിന് പ്രത്യേക രാഷ്ട്രീയമില്ല. എന്‍.എസ്.എസിനെ സഹായിക്കുന്നവരെ തിരിച്ചും സമുദായം സഹായിച്ചിട്ടുണ്ടെന്നും പണിക്കര്‍ പറഞ്ഞു. അതേ സമയം ഒരുപാര്‍ട്ടിയോടും സമുദായം അനുഭാവം കാട്ടില്ല.
എന്‍.എസ്.എസ് കാലാകാലങ്ങളില്‍ എടുത്തിട്ടുള്ള പല നിലപാടുകളും ശരിയായിരുന്നെന്ന് പിന്‍കാല ചരിത്രം വ്യക്തമാക്കുന്നതെന്നും ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തുണരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതേവരെ നടപ്പായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയെന്ന പ്രചാരണം ജനങ്ങളില്‍ തെറ്റിധാരണ ജനിപ്പിക്കാനാണ്. റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യുക മാത്രമാണ് നടന്നിട്ടുള്ളത്. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് ഐക്യത്തിന് ഇപ്പോള്‍ മന്ദത ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ പണിക്കര്‍ ഇത് എന്‍.എസ്.എസിന്റെ കുഴപ്പം കൊണ്ടല്ലെന്നും വ്യക്തമാക്കി.












Click it and Unblock the Notifications