Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയ്ക്ക് സീറ്റില്ല; 16 സീറ്റുകളില്‍ ഡിഐസി പട്ടികയായി

തിരുവനന്തപുരം: ഇന്ദിരാ കോണ്‍ഗ്രസ് സീറ്റുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ശോഭനാ ജോര്‍ജ്ജിന് സീറ്റില്ല. കോണ്‍ഗ്രസില്‍ നിന്ന് കിട്ടിയ 17 സീറ്റുകളില്‍ 16 എണ്ണത്തില്‍ മത്സരിയ്ക്കുന്നവരുടെ പേരുകളാണ് പ്രഖ്യാപിച്ചത്.

ചെങ്ങന്നൂര്‍, കിളിമാനൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ മാര്‍ച്ച് 26 ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ഇന്ദിരാ കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജിവെച്ച എട്ട് എം.എല്‍.എ.മാര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ടെങ്കിലും ചെങ്ങന്നൂര്‍ എം.എല്‍.എ.യായിരുന്ന ശോഭനാ ജോര്‍ജിന് സീറ്റ് നല്‍കിയിട്ടില്ല. രാജിവെച്ച എല്ലാ എം.എല്‍.എ.മാരും പാര്‍ട്ടിയുടെ ഉത്തരവാദിത്ത്വമാണെന്നായിരുന്നു ഇതുസംബന്ധിച്ച് കെ.മുരളീധരന്‍ നല്‍കിയ വിശദീകരണം.

തിരുവനന്തപുരം നഗരത്തില്‍ സീറ്റ് വേണമെന്ന ആഗ്രഹവും കൊല്ലം ജില്ലയില്‍ സീറ്റില്ല എന്ന കാരണവും കണക്കിലെടുത്ത് ഈ രണ്ട് സീറ്റുകള്‍ വെച്ചുമാറ്റാന്‍ പാര്‍ട്ടി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

16 മണ്ഡലങ്ങളും അവയിലെ സ്ഥാനാര്‍ഥികളുടെ പേരും ചുവടെ:

  • ഹോസ്ദുര്‍ഗ് - പി രാമചന്ദ്രന്‍,

  • എടക്കാട് - കെ.സി.കടമ്പൂരാന്‍

  • സുല്‍ത്താന്‍ബത്തേരി - എന്‍.ഡി.അപ്പച്ചന്‍

  • നോര്‍ത്ത് വയനാട് - രാധാ രാഘവന്‍

  • കൊയിലാണ്ടി - പി.ശങ്കരന്‍

  • പൊന്നാനി - എം.പി.ഗംഗാധരന്‍

  • ആലത്തൂര്‍ - എൃാഘവന്‍

  • വടക്കാഞ്ചേരി - ടി.വി.ചന്ദ്രമോഹന്‍

  • കുന്ദംകുളം - വി.ബാലറാം

  • വടക്കേക്കര - എം.എ.ചന്ദ്രശേഖരന്‍

  • പിറവം - ടി.എം.ജേക്കബ്

  • മൂവാറ്റുപുഴ - ജോണി നെല്ലൂര്‍

  • ഉടുമ്പന്‍ചോല - ഇബ്രാഹിംകുട്ടി കല്ലാര്‍

  • അമ്പലപ്പുഴ - ഡി.സുഗതന്‍

  • കുട്ടനാട് - തോമസ് ചാണ്ടി

  • ആറന്മുള - മാലേത്ത് സരളാദേവി.

ശനിയാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+