ഓഹരി സൂചിക പുതിയ ഉയരത്തില്‍
മുംബൈ: ഓഹരി സൂചിക തിങ്കളാഴ്ച പുതിയ ഉയരത്തിലെത്തി. വ്യാപാരം തുടങ്ങി ആദ്യത്തെ പത്ത് മിനുട്ടിനുള്ളില്‍ സൂചിക 95.13 പോയിന്റ് ഉയര്‍ന്ന് 11,045.63ലെത്തി.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റിയും സമാനമായി കുതിച്ചുകയറി. 31.20 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 3311.00 എന്ന പുതിയ ഉയരത്തിലെത്തി.
ബ്ലൂ ചിപ്പ് ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നതാണ് സൂചിക വീണ്ടും പുതിയ ഉയരത്തിലെത്താന്‍ കാരണമായത്. ടാറ്റ സ്റീല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഭെല്‍, എസ്ബിഐ, സിപ്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ ലിവര്‍, ടാറ്റ പവര്‍, ലാര്‍സന്‍ ആന്റ് ടര്‍ബോ, ബജാജ് ഓട്ടോ, മാരുതി ഉദ്യോഗ് തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കി.












Click it and Unblock the Notifications