അനില്‍ ബിശ്വാസ് അന്തരിച്ചു
കൊല്‍ക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പാര്‍ട്ടി പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ അനില്‍ ബിശ്വാസ് ഞായറാഴ്ച (61) അന്തരിച്ചു.
ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. മസ്തിഷ്ക രക്തസ്രാവത്തെത്തുടര്‍ന്ന് കഴിഞ്ഞ എട്ടു ദിവസമായി അദ്ദേഹം അത്യാസന്നനിലയിലായിരുന്നു. മാര്‍ച്ച് 18നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അന്ത്യാഭിലാഷം അനുസരിച്ച് അനില്‍ ബിശ്വാസിന്റെ മൃതദേഹം എന്‍ആര്‍എസ് മെഡിക്കല്‍കോളേജിന് കൈമാറും.
ഉദാരവത്കരണ സാമ്പത്തിക നയങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാള്‍ മാതൃകയിലുള്ള വികസനസങ്കല്പത്തിന് രൂപം നല്കുന്നതില് ബിശ്വാസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1999 ലാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായത്. തൊട്ടടുത്ത വര്‍ഷം പാര്‍ട്ടി പശ്ചിമ ബംഗാള്‍ സെക്രട്ടറിയായി.
1994 മാര്‍ച്ച് ഒന്നിന് നാദിയ ജില്ലയിലെ കരിംപൂരിലാണ് അനില്‍ ബിശ്വാസ് ജ-നിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്തു സജീവമാവുന്നത്. കോളേജ് വിദ്യാഭ്യാസ കാലത്ത് ബംഗാള്‍ പ്രൊവിന്‍ഷ്യല്‍ സ്റുഡന്റ്സ് ഫെഡറേഷന്റെ സജീവപ്രവര്‍ത്തകനായി. സംഘടനയുടെ മുഖപത്രമായ ഛാത്ര സംഗ്രാമിന്റെ എഡിറ്ററായിരുന്നു.