കശ്മീരില്‍ ലഷ്കര്‍ ഭീകരന്‍ വെടിയേറ്റു മരിച്ചു
ജമ്മു: ജമ്മു കശ്മീരിലെ ദോദ ജില്ലയില്‍ ലഷ്കര്‍ ഇ തോയിബ ഭീകരന്‍ സൈനികരുടെ വെടിയേറ്റു മരിച്ചു. ഇയാളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു.
ഞായറാഴ്ച രാത്രി ദോദ ജില്ലയിലെ സിര്‍ക്കന്ദ് മേഖലയില്‍ വച്ച് ഭീകരരും സൈനികരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്കര്‍ കമാന്റര്‍ ഷാബീര്‍ അഹമ്മദ് വെടിയേറ്റു മരിച്ചത്. മറ്റ് ഭീകരര്‍ രക്ഷപ്പെട്ടു.
ഒരു എകെ റൈഫിള്‍, തിരകള്‍, ഗ്രനേഡുകള്‍, ഒരു മൊബൈല്‍ ഫോണ്‍, ഒരു തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് കണ്ടെടുത്തത്.












Click it and Unblock the Notifications