സത്യം ജീവനക്കാര്‍ക്ക് എച്ച്ഐവി പരിശോധന നിര്‍ത്തലാക്കി
ഹൈദരാബാദ്: പുതുതായി നിയമിതരാവുന്ന ജീവനക്കാര്‍ക്ക് എയ്ഡ്സ് പരിശോധന നടത്തുന്നത് സത്യം കമ്പ്യൂട്ടേഴ്സ് നിര്‍ത്തലാക്കി. ജോലിസ്ഥലത്ത് എച്ച്ഐവി ബാധിതര്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഈ നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
സോഫ്റ്റ്വേര്‍ വികസന കേന്ദ്രങ്ങളിലേക്കും ബിപിഒ യൂണിറ്റുകളിലേക്കും ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എച്ച്ഐവി ടെസ്റ് നടത്തുന്നത് നിര്‍ത്തലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐടി കമ്പനിയാണ് സത്യം കമ്പ്യൂട്ടേഴ്സ്. മാര്‍ച്ച് മുതലാണ് കമ്പനി പുതിയ ജീവനക്കാര്‍ക്ക് എച്ച്ഐവി ടെസ്റ് നടത്തുന്നത് നിര്‍ത്തലാക്കിയത്.
എച്ച്ഐവി പോസിറ്റീവാണെന്ന് ടെസ്റില്‍ കണ്ടെത്തപ്പെടുന്നവരെ കുറിച്ച് അവരോടൊപ്പം ജോലി ചെയ്യുന്ന എല്ലാവര്‍ക്കും അറിയാന്‍ സാധിക്കുമെന്നും ഇത് അവരെ ഒറ്റപ്പെടുത്തുന്നതിന് കാരണമാവുമെന്നും സത്യം ഡയറക്ടറും ഹ്യൂമന്‍ റിസോഴ്സസ് സീനിയര്‍ വൈസ് പ്രസിഡന്റുമായ എ.എസ്.മൂര്‍ത്തി പറഞ്ഞു.
കമ്പനിയില്‍ ഇനി മുതല്‍ ഇന്ത്യക്കാരെ നിയമിക്കുമ്പോള്‍ എച്ച്ഐവി ടെസ്റ് നടത്തില്ല. അതേ സമയം വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരെ നിയമിക്കുമ്പോള്‍ എച്ച്ഐവി ടെസ്റ് നടത്തണമെന്ന് അവരുടെ രാജ്യങ്ങള്‍ നിഷ്കര്‍ഷിക്കുന്നുവെങ്കില്‍ ടെസ്റ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications