കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക രണ്ടു ഘട്ടമായി
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യപട്ടിക തിങ്കളാഴ്ച വൈകീട്ട് പ്രഖ്യാപിക്കും.
ചില സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമായതിനാലാണ് പട്ടിക രണ്ടു ഘട്ടങ്ങളായി പ്രഖ്യാപിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിരൂപം നല്‍കാനായി ചേര്‍ന്ന യോഗത്തില്‍ എ.കെ.ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.പി.തങ്കച്ചന്‍, തെന്നല ബാലകൃഷ്ണപിള്ള, പി.ജെ.കുര്യന്‍, വീരപ്പ മൊയ്ലി എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications