ഇടമലയാര്‍ക്കേസില്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കെതിരെ അറസ്റ് വാറന്റ്
ദില്ലി: ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയ്ക്കെതിരെ സുപ്രിം കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചു. ജാമ്യം ലഭിക്കുന്ന വാറന്റാണ് പുറപ്പെടുവിച്ചത്. പിള്ളയെ കൂടാതെ മറ്റു 12 പേര്‍ക്കും വാറന്റുണ്ട്.
ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയെയും കേസിലെ മറ്റ് പ്രതികളെയും വെറുതെ വിട്ട ഹൈക്കോടകി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രിം കോടതിയുടെ ഈ നടപടിയുണ്ടായത്.
കീഴ്ക്കോടതികളില്‍ നിന്നും പിള്ളയ്ക്കും കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കും ജാമ്യം എടുക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
ഇടമലയാര്‍ പദ്ധതി ക്രമക്കേടിലൂടെ സംസ്ഥാന സര്‍ക്കാരിന് രണ്ടു കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ കീഴ്കോടതി പിള്ളയെ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നെങ്കിലും ഹൈക്കോടതി ഈ ശിക്ഷാവിധി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് വി.എസ്.അച്യുതാനന്ദന്‍ സുപ്രിം കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications