കണിച്ചുകുളങ്ങര: സജിത്തിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: കണിച്ചുകുളങ്ങര കൂട്ടകൊലപാതക കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി സജിത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി.
ജസ്റ്റിസ് കെ.തങ്കപ്പനാണ് സജിത്തിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച തള്ളിയത്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ പ്രതി സ്വാധീനിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കിട്ടായാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. സജിത്തിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയാണിത്.
നേരത്തെ സജിത് സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന ജാമ്യാപേക്ഷയും തള്ളിയിരുന്നു. കേസിലെ ആറാം പ്രതിയായ സജിത്തിനെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.












Click it and Unblock the Notifications