ഓഹരി വിപണിയിലെ കുതിപ്പ് തുടരുന്നു
മുംബൈ: ഓഹരി സൂചിക ചൊവ്വാഴ്ച വീണ്ടും പുതിയ ഉയരത്തിലെത്തി. 67.83 പോയിന്റ് ഉയര്‍ന്ന സൂചിക 11,143.43 പോയിന്റിലെത്തി.
തിങ്കളാഴ്ച 11,079.02ല്‍ ക്ലോസ് ചെയ്ത സൂചിക 11,114.43ലാണ് ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. വ്യാപാരം തുടങ്ങി ആദ്യമിനുട്ടുകളില്‍ സൂചിക ഉയര്‍ന്ന് 11,143.43 പോയിന്റിലെത്തി.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റി സമാനമായി 22.85 പോയിന്റ് ഉയര്‍ന്ന് 3,344.50 എന്ന പുതിയ ഉയരത്തിലെത്തി.
റിലയന്‍സ്, ഇന്‍ഫോസിസ്, ലാര്‍സന്‍ ആന്റ് ടര്‍ബോ, ബജാജ് ഓട്ടോ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ടാറ്റ മോട്ടോര്‍സ്, മാരുതി ഉദ്യോഗ്, വിപ്രോ, എസ്ബിഐ, ഭെല്‍, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കി.












Click it and Unblock the Notifications