Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ ഈ വര്‍ഷം പ്രവേശനപരീക്ഷ നടത്തും

ചെന്നൈ: 2006 വിദ്യാഭ്യാസ വര്‍ഷത്തില്‍ തമിഴ്നാട്ടില്‍ പ്രൊഫഷണല്‍ കോഴ്സുകളിലെ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ തമിഴ്നാട്ടിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള ഈ വര്‍ഷത്തെ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമായി.

പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ നിര്‍ത്തലാക്കിയ തമിഴ്നാട് സര്‍ക്കാരിന്റെ നടപടി സ്റേറ്റ് ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ബാധകമാവുകയുള്ളൂവെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. സുപ്രിം കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം പൊതു പ്രവേശന പരീക്ഷ നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

മെയ് 13,14 തീയതികളിലാണ് പ്രവേശന പരീക്ഷ നടത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതു പോലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശന പരീക്ഷ ബാധകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+