Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ് അന്വേഷിച്ച എസ്പിക്ക് തടവുശിക്ഷ

കോട്ടയം: സിസ്റര്‍ അഭയ കൊലക്കേസ് അന്വേഷിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി.മൈക്കിളിന് അപകീര്‍ത്തി കേസില്‍ ആറ് മാസം തടവും 25000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. അഭയയുടെ മാതാവ് നല്‍കിയ അപകീര്‍ത്തി കേസിലാമ് ഈ വിധി.

സിസ്റര്‍ അഭയയ്ക്കും കുടുംബാംഗങ്ങള്‍ക്കും മാനസികരോഗമുണ്ടെന്ന് കെ.ടി.മൈക്കിള്‍ ഒരു ടിവി ചാനല്‍ പരിപാടിയില്‍ പറഞ്ഞതാണ് കേസിന് ആധാരം. മനോരോഗ വിഭ്രാന്തിയിലാണ് അഭയ ആത്മഹത്യ ചെയ്തതെന്നും മൈക്കിള്‍ പറഞ്ഞിരുന്നു. ഇതിനെതിരെ അഭയയുടെ മാതാവ് നല്‍കിയ പരാതിയിന്മേല്‍ വിവിധ കോടതികളില്‍ പത്തു വര്‍ഷമായി വിചാരണ നടന്നുവരികയായിരുന്നു.

ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജയകൃഷ്ണനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു മാസം കൂടി തടവ് അനുഭവിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+