കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

71 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി

  • By Staff
Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 71 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ 23 പേര്‍ നവാഗതരാണ്. നിലവിലെ ഒമ്പത് എംഎല്‍എമാര്‍ക്ക് സീറ്റില്ല. എം.എം.ഹസ്സന്‍, എം.എ.കുട്ടപ്പന്‍, ജോര്‍ജ് മാകത്യു, കെ.കെ.നായര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. വക്കം പുരുഷോത്തമന്‍, കെ.ശങ്കരനാരായണന്‍, പി.പി.ജോര്‍ജ്, മേഴ്സി രവി, ടി.എച്ച്.മുസ്തഫ എന്നീ എംഎല്‍എമാര്‍ സ്വയം പിന്‍മാറിയിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും രാജ് മോഹന്‍ ഉണ്ണിത്താന്‍ തലശേരിയിലും വിഷ്ണുനാഥ് ചെങ്ങന്നൂരും മത്സരിക്കും. എ.കെ.ആന്റണിയുടെ മണ്ഡലമായിരുന്ന ചേര്‍ത്തലയില്‍ സി.കെ.ഷാജി മോഹനാണ് സ്ഥാനാര്‍ത്ഥി.

മലമ്പുഴയില്‍ വി.എസ്.അച്യുതാന്ദനെതിരെ സതീശന്‍ പാച്ചേനി വീണ്ടും മത്സരത്തിനിറങ്ങും. ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും. കല്പറ്റ, കൊടകര, ഒല്ലൂര്‍, പെരുമ്പാവൂര്‍, കുന്നത്തുനാട്, കോതമംഗലം എന്നീ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X