സീറ്റ് നിഷേധിച്ചതില്‍ ഹസ്സന് പ്രതിഷേധം
തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സന്‍ പ്രതിഷേധവുമായി രംഗത്ത്. തനിക്ക് സീറ്റ് നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വ്യക്തമാക്കണമെന്ന് ഹസ്സന്‍ പറഞ്ഞു.
കായംകുളത്തെ സിറ്റിംഗ് എംഎല്‍എയായ തനിക്ക് എന്തുകൊണ്ടാണ് സീറ്റ് നിഷേധിച്ചതെന്ന് അറിയില്ല. കായംകുളത്തെ ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി താനാണ്. എന്നാല്‍ ഇന്ന് പുറത്തു വന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടിട്ടില്ല.
ഇതിന്റെ കാരണം എന്താണെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ലെന്നും സ്ഥാനാര്‍ത്ഥി പട്ടികയെ കുറിച്ച് പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications