കര്‍ഷകരുടെ കടം എഴുതിത്തള്ളും: എല്‍ഡിഎഫ്
കോഴിക്കോട്: ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. കാര്‍ഷിക കടം മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ മുഴുവന്‍ കടവും എഴുതിത്തള്ളുമെന്നും കരിമണല്‍ ഖനനം അനുവദിക്കില്ലെന്നും അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ പുനപരിശോധിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടബാധ്യതകള്‍ എഴുതിത്തള്ളുമെന്നും പ്രകടന പത്രിക പറയുന്നു.
കേരള സംസ്ഥാന രൂപം കൊണ്ടശേഷം മാറി മാറി വന്ന സര്‍ക്കാരുകള്‍ പല വികസനങ്ങളും ഇവിടെ നടപ്പാക്കിയിട്ടുണ്ടെന്നും എന്നാല്‍ 2001ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഈ വികസനങ്ങളെയെല്ലാം അട്ടിമറിച്ചുവെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. ഈ വസ്തുത കൂടി കണക്കിലെടുത്താണ് ഇടതുമുന്നണി പ്രകടന പത്രിക തയാറാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ അധപതനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയെയും വ്യവസായ മേഖലയെയും സംരക്ഷിക്കും. കൃഷിയെയും വ്യവസായത്തെയും ബന്ധിപ്പിച്ചുള്ള പുതിയ മേഖലകള്‍ തുറക്കും.
കാര്‍ഷിക കടം തിരിച്ചടയ്ക്കുന്നതിനായി പുതിയ പദ്ധതികള്‍ കൊണ്ടു വരും. സ്വകാര്യവ്യക്തികള്‍ക്ക് പണം കൊയ്യാനുള്ള മേഖലയായി വിദ്യാഭ്യാസ മേഖലയെ മാറ്റാന്‍ അനുവദിക്കില്ല.
വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടുകള്‍ നല്‍കും. ലക്ഷം വീട് പദ്ധതി പൂര്‍ത്തീകരിക്കും. ദിനേശ് ബീഡി സംഘങ്ങള്‍ക്ക് വേണ്ടി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.












Click it and Unblock the Notifications