Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: ആദ്യ ഘട്ട നിയമസഭാ തരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ചൊവാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 27നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.

ചൊവാഴ്ച മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ നാലാം തീയതിയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ചാം തീയതി സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ ഏഴാണ്.

ഏപ്രില്‍ 29ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാര്‍ച്ച് 31ന് പുറത്തിറങ്ങും. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ ഏഴാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. എട്ടാം തീയതി സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം പത്താം തീയതിയാണ്.

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം അഞ്ചാം തീയതി പുറത്തു വരും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അന്തിമഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 12 നാണ് പത്രിക നല്‍കാനുള്ള അവസാന ദിവസം. 13 ന് സൂക്ഷ്മ പരിശോധന നടക്കും. 15-ാം തീയതി വരെ പത്രിക പിന്‍വലിക്കാം. മെയ് മൂന്നിനാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+