മലപ്പുറത്ത് എസ്എസ്എല്‍സി ചോദ്യപേപ്പര്‍ പുറത്തായി
മലപ്പുറം: പെരിന്തല്‍മണ്ണയ്ക്കടുത്ത് കുന്നക്കാവ് ഹൈസ്കൂളില്‍ എസ്എസ്എല്‍സി ബയോളജി ചോദ്യപേപ്പര്‍ പുറത്തായി. ചൊവ്വാഴ്ച നടന്ന ഫിസിക്സ് പരീക്ഷയുടെ ചോദ്യക്കെട്ടില്‍ ബയോളജി ചോദ്യപേപ്പര്‍ വന്നതിനെ തുടര്‍ന്നാണ് ചോദ്യപേപ്പര്‍ പുറത്തായത്.
ഫിസിക്സ് പരീക്ഷ നടന്ന ചൊവ്വാഴ്ച ഒരു വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് ബയോളജി ചോദ്യപേപ്പറാണ്. മലയാളം മീഡിയത്തിലെ വിദ്യാര്‍ത്ഥിക്ക് ഇംഗ്ലീഷിലുള്ള ബയോളജി ചോദ്യപേപ്പര്‍ ലഭിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിയും ക്ലാസിലുണ്ടായിരുന്ന അധ്യാപികയും മാത്രമാണ് ചോദ്യപേപ്പര്‍ കണ്ടതെന്നും ചോദ്യങ്ങള്‍ പുറത്തായതായി കരുതുന്നില്ലെന്നും ഡിപിഐ എം.ശിവശങ്കര്‍ പറഞ്ഞു.
മലയാളത്തിലുള്ള ഫിസിക്സ് ചോദ്യപേപ്പര്‍ കെട്ടില്‍ ഇംഗ്ലീഷിലുള്ള ബയോളജി ചോദ്യപേപ്പര്‍ വന്നതെങ്ങനെയെന്ന് വ്യക്തമല്ല.












Click it and Unblock the Notifications