കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്‍സിലാല്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: മുന്‍ ഹരിയാന മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബന്‍സിസാല്‍ (79) അന്തരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മൂന്ന് തവണ ഹരിയാന മുഖ്യമന്ത്രിയായിട്ടുള്ള ബന്‍സിസാല്‍ അടിയന്തിരാവസ്ഥ കാലത്തെ ഏറ്റവും പ്രബലനായ നേതാക്കളില്‍ ഒരാളായിരുന്നു. ഇക്കാലത്ത് ഇന്ദിരാഗാന്ധിയുടെയും സഞ്ജയ്ഗാന്ധിയുടെയും അടുത്തയാളായിരുന്നു ബന്‍സിലാല്‍.

1975 മുതല്‍ 77വരെ കേന്ദ്രപ്രതിരോധമന്ത്രിയായിരുന്ന ബന്‍സിലാല്‍ 1975ല്‍ ചെറിയ കാലയളവില്‍ കേന്ദ്രത്തില്‍ വകുപ്പില്ലാ മന്ത്രിയുമായിരുന്നിട്ടുണ്ട്. 1984ല്‍ റെയില്‍വെ മന്ത്രിയായി.

68ല്‍ മുഖ്യമന്ത്രിയായ അദ്ദേഹം 75 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. 86ല്‍ വീണ്ടും ഹരിയാന മുഖ്യമന്ത്രിയായി. 1996ല്‍ കോണ്‍ഗ്രസുമായി അകന്നശേഷം ഹരിയാന വികാസ് പാര്‍ട്ടി രൂപീകരിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസിലേക്കു മടങ്ങി.

കഴിഞ്ഞ വര്‍ഷം ബന്‍സിസാലിന്റെ മകനും ഹരിയാനയിലെ മന്ത്രിയുമായിരുന്ന സുരിന്ദര്‍സിംഗ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X