കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലും പക്ഷിപ്പനി

  • By Staff
Google Oneindia Malayalam News

ഭോപാല്‍: മഹാരാഷ്ട്രക്കു പിന്നാലെ മധ്യപ്രദേശിലും പക്ഷിപ്പനി കണ്ടെത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ ഗ്രാമങ്ങളിലും വീണ്ടും പക്ഷിപ്പനി കണ്ടെത്തിയിട്ടുണ്ട്.

ജല്‍ഗാവിന് സമീപമുള്ള മധ്യപ്രദേശിലെ അതിര്‍ത്തി ജില്ലയായ ബുര്‍ഹാന്‍പൂരിലെ ഇച്ചാപ്പൂര്‍ ഗ്രാമത്തിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. കേന്ദ്രകൃഷി മന്ത്രാലയം രണ്ട് സംസ്ഥാനങ്ങലിലെയും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ജല്‍ഗാവിന് അഞ്ച് കിലോമീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ബുര്‍ഹാന്‍പൂരില്‍ പക്ഷിപ്പനി കണ്ടെത്തിയ ഗ്രാമത്തിലെ കോഴികളെ കൊന്നെടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

ഭോപാലിലെ ലബോട്ടറിയില്‍ നടത്തിയ പരിശോധനയില്‍ 96 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ എട്ടെണ്ണം പക്ഷിപ്പനി ബാധിച്ചതായി കണ്ടെത്തി. മാര്‍ച്ച് 15 മുതല്‍ 18 വരെ വിവിധ താലൂക്കുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X