ചോദ്യചോര്‍ച്ച: ചെന്നൈയില്‍ സിബിഐ റെയ്ഡ്
ദില്ലി: എഐഐഎംഎസ് നടത്തിയ അഖിലേന്ത്യാ പിജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തെ തുടര്‍ന്ന് സിബിഐ ചെന്നൈയിലെയും പോണ്ടിച്ചേരിയിലെയും 37 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി.
ഈ പ്രദേശങ്ങളിലെ 37 പേര്‍ മെറിറ്റ് ലിസ്റില്‍ ആദ്യസ്ഥാനങ്ങളിലെത്തിയിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. പരീക്ഷയെഴുതിയ ഡോക്ടര്‍മാരുടെ വീടുകളിലാണ് റെയ്ഡുണ്ടായത്.
ചോദ്യചോര്‍ച്ച സംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. തിങ്കളാഴ്ചയാണ് കേസ് സിബിഐ ഏറ്റെടുത്തത്.












Click it and Unblock the Notifications