പാവപ്പെട്ടവര്‍ക്ക് 2 രൂപയ്ക്ക് അരി നല്‍കുമെന്ന് ഡിഎംകെ വാഗ്ദാനം
ചെന്നൈ: പാവപ്പെട്ടവര്‍ക്ക് കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ അരി നല്‍കുമെന്ന് ഡിഎംകെ പുറപ്പെടുവിച്ച പ്രകടന പത്രികയിലെ വാഗ്ദാനം. കര്‍ഷകരുടെ വായ്പകള്‍ക്ക് ഇളവ് അനുവദിക്കുമെന്നും നെയ്ത്തുകാര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനങ്ങളുണ്ട്.
ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സര്‍വീസിലും സംവരണം ഏര്‍പ്പെടുത്തും. ഇതിനായി ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും. മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമം റദ്ദാക്കും.
ഓരോ കുടുംബത്തിനും സൗജന്യ കളര്‍ ടിവിയും ദരിദ്ര വനിതകള്‍ക്ക് സൗജന്യ ഗ്യാസ് അടുപ്പും നല്‍കും. സര്‍ക്കാര്‍ സര്‍വീസില്‍ മൂന്നു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications