സഹീറ മുംബൈ ജയിലില്‍ തടവനുഭവിക്കണം
മുംബൈ: വ്യാജമൊഴി നല്‍കിയതിന് ഒരു വര്‍ഷത്തെ തടവിന് സുപ്രിം കോടതി ശിക്ഷിച്ച ബെസ്റ് ബേക്കറി കേസിലെ പ്രധാന സാക്ഷി സഹീറ ഷെയ്ഖ് മുംബൈയിലെ ജയിലില്‍ തടവുശിക്ഷ അനുവഭവിക്കാന്‍ കോടതി ഉത്തരവിട്ടു.
മുംബൈയിലെ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഒരു വര്‍ഷം തടവിനു പുറമെ സുപ്രിം കോടതി വിധി പ്രകാരം 50,000 രൂപ പിഴയടക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.
മുംബൈയിലെ ബൈക്കുള ജയിലില്‍ സഹീറ തടവുശിക്ഷ അനുഭവിക്കാനാണ് കോടതി ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ജീവനു ഭീഷണിയുള്ളതിനാല്‍ തന്നെ ഗുജറാത്തിലെ ജയിലിലേക്ക് അയക്കരുതെന്ന് കാണിച്ച് കോടതിയില്‍ സഹീറ അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റി തന്നെ ഗുജറാത്തിലേക്ക് തന്നെ അയക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.












Click it and Unblock the Notifications