കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കും: ജോസഫ് ഗ്രൂപ്പ്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ മത്സരിക്കാന്‍ കേരള കേണ്‍ഗ്രസ് (ജോസഫ്) കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ജോര്‍ജ് കുട്ടി അഗസ്തിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ഈ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെടാനും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ മത്സരിക്കാനുമാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം.
കാഞ്ഞിരപ്പള്ളിയില്‍ സിപിഎം സ്വതന്ത്രനായി അല്‍ഫോണ്‍സ് കണ്ണന്താനത്തെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരുന്നത്.












Click it and Unblock the Notifications