മക്കളെ മുക്കിക്കൊന്ന കേസില്‍ അച്ഛന് ജീവപര്യന്തം
കോട്ടയം: ഭാര്യ ഗള്‍ഫില്‍ നിന്ന് മടങ്ങിവരാത്തതിലുള്ള വിദ്വേഷത്തില്‍ പിഞ്ചുകുഞ്ഞുങ്ങളെ മുക്കിക്കൊന്ന കേസില്‍ അച്ഛനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ഷഹന (നാലര), ഷഫന (മൂന്ന്) എന്നീ കുട്ടികളെയാണ് അച്ഛന്‍ നട്ടാശേരി തടത്തിപ്പറമ്പില്‍ ഷാജഹാന്‍ മീനച്ചിലാറില്‍ മുക്കിക്കൊന്നത്. കേസില്‍ കോട്ടയം അതിവേഗ കോടതി (രണ്ട്) ജഡ്ജി എം.കെ.ഷാജിയാണ് വിധി പുറപ്പെടുവിച്ചത്.
2004 സപ്തംബര്‍ 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുഞ്ഞുങ്ങളെ ആറ്റില്‍ മുക്കിക്കൊന്ന ശേഷം മൃതദേഹങ്ങള്‍ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണ നടന്നത്. കുട്ടികളെ കൊല്ലുമെന്ന് കാണിച്ച ഷാജഹാന്‍ അമ്മയ്ക്കും സഹോദരങ്ങള്‍ക്കും അയച്ച കത്തുകള്‍ പ്രതിക്കെതിരെ പ്രബലമായ തെളിവായി. അമ്മയും സഹോദരനും കേസില്‍ പ്രതിക്കെതിരെ മൊഴി നല്‍കിയിരുന്നു.












Click it and Unblock the Notifications