എച്ച് 1 ബി വിസകളുടെ എണ്ണം കൂട്ടിയേക്കും
വാഷിംഗ്ടണ്‍: എച്ച് 1 ബി വിസകളുടെ എണ്ണം കൂട്ടുന്ന കുടിയേറ്റ ബില്ലിന് യുഎസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി അംഗീകാരം നല്‍കി.
നിയമം നിലവില്‍ വന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സാങ്കേതിക വിദഗ്ധര്‍ക്ക് യുഎസിലെത്തി ജോലി ചെയ്യാനാവും. എച്ച് 1 ബി വിസ അനുവദിക്കുന്നത് 65,000ല്‍ നിന്നും 1,15,000 ആയി ഉയര്‍ത്താനും പിന്നീടുള്ള വര്‍ഷങ്ങളില്‍ 25 ശതമാനം വീതം കൂടുതല്‍ എച്ച് 1 ബി വിസ അനുവദിക്കാനുമാണ് ബില്ലില്‍ പറയുന്നത്.
യുഎസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ച ബില്‍ ഇനി സെനറ്റിന്റെ പരിഗണനക്കു വരും. അമേരിക്കന്‍ കോണ്‍ഗ്രസാണ് ബില്ലിന് അന്തിമ അംഗീകാരം നല്‍കേണ്ടത്.
വിദേശരാജ്യങ്ങളില്‍ നിന്ന് കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളുള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് യുഎസിലെത്തി ജോലി ചെയ്യുന്നതിനനാണ് എച്ച് 1 ബി വിസ അനുവദിക്കുന്നത്.












Click it and Unblock the Notifications