കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് പ്രകടനപത്രിക തട്ടിപ്പ്: ചെന്നിത്തല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടനപത്രിക രാഷ്ട്രീയതട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

സിപിഎമ്മുകാര്‍ വികസനവിരുദ്ധരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. ആ ധാരണ മാറ്റാനാണ് പ്രകടനപത്രികയിലൂടെ എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും ഇത് കാപട്യമാണെന്നും ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം എന്നും 25 കൊല്ല പിറകോട്ടാണ് ചിന്തിക്കാറുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷ കാലവും സ്വകാര്യ നിക്ഷേപം തടസപ്പെടുത്തുന്ന നയമാണ് സിപിഎം പിന്തുടര്‍ന്നുപോന്നത്. വിദേശമൂലധന, സ്വകാര്യ മൂലധന നിക്ഷേപങ്ങളെ പറ്റി സിപിഎമ്മിനു വ്യക്തമായ നയമില്ല. എക്സ്പ്രസ് ഹൈവേ വേണ്ടെന്നു പറഞ്ഞവര്‍ ഇപ്പോള്‍ നാലു വരി പാതയാകാമെന്നു പറയുന്നു. അതേ സമയം എഡിബി വായ്പയെ കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നു.

എല്‍ഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. സിപിഎമ്മിന് കീഴില്‍ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്ക് ശ്വാസം മുട്ടുകയാണ്. യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. ജനങ്ങള്‍ വീണ്ടും അധികാരത്തിലേറ്റും. യുഡിഎഫ് പ്രകടനപത്രിക വെള്ളിയാഴ്ച പുറത്തിറക്കുമെന്നും രമേശ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X