കോണ്‍ഗ്രസ് അന്തിമ പട്ടികയായി
ദില്ലി: ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന്റെ പട്ടിക പൂര്‍ത്തിയായി. കേസ് നേരിടുന്ന മുന്‍മന്ത്രിമാരായ കെ.കെ.രാമചന്ദ്രനും കെ.പി.വിശ്വനാഥനും അവസാനത്തെ പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്.
കല്പറ്റയില്‍ കെ.കെ.രാമചന്ദ്രനും കൊടകരയില്‍ കെ.പി.വിശ്വനാഥനും കുന്നത്തുനാട്ടില്‍ പി.പി.തങ്കച്ചനും ഒല്ലൂരില്‍ ലീലാമ്മ തോമസും പെരുമ്പാവൂരില്‍ ഷാനിമോള്‍ ഉസ്മാനും കോതമംഗലത്ത് വി.ജെ.പൗലോസുമാണ് സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ഈ മണ്ഡലങ്ങളില്‍ ആരു മത്സരിക്കണമെന്ന തീരുമാനം വൈകിയത്.
കേസുകളില്‍ പെട്ടതിനാല്‍ കെ.പി.വിശ്വനാഥനും കെ.കെ. രാമചന്ദ്രനും സീറ്റ് നല്‍കുന്നതില്‍ ഹൈക്കമാന്റിന് വിയോജിപ്പുണ്ടായിരുന്നെങ്കിലും വിജയസാധ്യത കണക്കിലെടുത്ത് ഇവര്‍ക്ക് സീറ്റ് നല്‍കണമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെടുകയായിരുന്നു.
ഒല്ലൂരില്‍ കെ.സി.റോസക്കുട്ടിയെയും കൊടകരയില്‍ കെ.പി.ധനപാലനെയും പരിഗണിച്ചിരുന്നെങ്കിലും ഇവര്‍ക്ക് അന്തിമപട്ടികയില്‍ സ്ഥാനം കണ്ടെത്താനായില്ല.












Click it and Unblock the Notifications