കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി കള്ളം പറയുന്നു: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു ശേഷം ഡിഐസി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അസത്യമാണെന്ന് കെ.കരുണാകരന്‍. മുഖ്യമന്ത്രി പറഞ്ഞതില്‍ സത്യത്തിന്റെ കണിക പോലുമില്ലെന്ന് പറഞ്ഞ കരുണാകരന്‍ മുഖ്യമന്ത്രി എപ്പോഴെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോയെന്നും ചോദിച്ചു.

ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡിഐസി കോണ്‍ഗ്രസില്‍ ലയിക്കുന്നതു സംബന്ധിച്ച് ധാരണയൊന്നുമില്ലെന്ന് കരുണാകരന്‍ പറഞ്ഞത്. മുഖ്യമന്ത്രി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഒരു സാധാരണ മുഖ്യമന്ത്രിയുടെ ഭാഷയിലല്ല അദ്ദേഹം സംസാരിക്കുന്നതെന്നും കരുണാകരന്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനരീതിയെ കുറിച്ചു മാത്രമാണ് ധാരണയിലെത്തിയിട്ടുള്ളത്. ലയനത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടേയില്ല. പ്രവര്‍ത്തകരുടെ തീരുമാനങ്ങള്‍ മാനിച്ചേ എന്തു തീരുമാനവും കൈകൊള്ളൂവെന്നും കരുണാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X