മുരളീധരന്‍ കൊടുവള്ളിയില്‍ മത്സരിക്കും
തിരുവനന്തപുരം: ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ കൊടുവള്ളിയില്‍ മത്സരിക്കും. വ്യാഴാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന ഡിഐസി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് മുരളിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനമെടുത്തത്.
മുരളിക്കു മത്സരിക്കാനായി മുസ്ലിം ലീഗ് വിട്ടുകൊടുത്ത സീറ്റാണ് കൊടുവള്ളി. മുരളി മത്സരിച്ചില്ലെങ്കില്‍ ഇവിടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കാനായിരുന്നു ലീഗിന്റെ തീരുമാനം.
അതേ സമയം മുരളിയെ കൊടുവള്ളിയില്‍ മത്സരിപ്പിക്കുന്നതിനോട് ഡിഐസിയില്‍ തന്നെ എതിര്‍പ്പുണ്ട്. കൊടുവള്ളി സീറ്റ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട രാധാരാഘവര്‍ ഡിഐസി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് യോഗത്തിനെത്തിയില്ല.












Click it and Unblock the Notifications