പട്ടാമ്പിയിലും തിരുവല്ലയിലും യുഡിഎഫ് വിമതര്‍
തിരുവനന്തപുരം: യുഡിഎഫില്‍ വിമതശല്യം രൂക്ഷമാവുന്നു. തിരുവല്ലയിലും പട്ടാമ്പിയിലും യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കരുത്തരായ വിമതര്‍ രംഗത്തെത്തി.
പട്ടാമ്പിയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി.കെ.ശ്രീകണ്ഠന്‍ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. സി.പി.മുഹമ്മദാണ് ഇവിടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി.
തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയാണ് വിമതഭീഷണി നേരിടുന്നത്. മാണി ഗ്രൂപ്പ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സാം ഈപ്പന്‍ തിരുവല്ലയില്‍ വിമതനായി മത്സരിക്കും. സെറിഫെഡ് ചെയര്‍മാന്‍ വിക്ടര്‍. ടി തോമസാണ് ഇവിടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി.
സിറ്റിംഗ് എംഎല്‍എ എലിസബത്ത് മത്തായിക്ക് കേരള കോണ്‍ഗ്രസ് തിരുവല്ലയില്‍ സീറ്റ് നല്‍കിയിരുന്നില്ല.


Click it and Unblock the Notifications