അഫ്ഗാന്‍ സൈനിക താവളത്തില്‍ ആക്രമണം: 34 മരണം
ഖാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ സഖ്യസേനയുടെ സൈനിക താവളത്തില്‍ താലിബാന്‍ കലാപകാരികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് 34 പേര്‍ മരിച്ചു. ഏറ്റുമുട്ടലില്‍ ഒരു യുഎസ് സൈനികനും ഒരു കനേഡിയന്‍ സൈനികനും 32 താലിബാന്‍കാരുമാണ് കൊല്ലപ്പെട്ടത്.
അഞ്ച് സൈനികര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മൂന്ന് കനേഡിയന്‍ സൈനികരും ഒരു യുഎസ് സൈനികനും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.
അഫ്ഗാനിസ്ഥാനില്‍ താബിബാന്‍ സേനയെ അടിച്ചമര്‍ത്താനുള്ള ദൗത്യത്തിലാണ് സഖ്യസേന. കഴിഞ്ഞയാഴ്ചകളിലും സഖ്യസേനയും താലിബാന്‍ പോരാളികളും ഏറ്റുമുട്ടിയിരുന്നു.












Click it and Unblock the Notifications