യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്താന്‍ ഇറാന് നിര്‍ദേശം
യുനൈറ്റഡ് നാഷന്‍സ്: മുപ്പത് ദിവസത്തിനുള്ളില്‍ യുറേനിയം സമ്പുഷ്ടീകരണ പരിപാടി നിര്‍ത്തിവയ്ക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇറാനോട് ആവശ്യപ്പെട്ടു.
15 അംഗ സെക്യൂരിറ്റി കൗണ്‍സില്‍ ഐക്യകണ്ഠേന അംഗീകരിച്ച പ്രസ്താവനയിലാണ് ഇറാന് താക്കീത് നല്‍കിയത്. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം ഇറാന്‍ പാലിക്കുന്നുണ്ടോയെന്ന് 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിയോട് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നാഴ്ച നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സുരക്ഷാ കൗണ്‍സില്‍ ഈ പ്രസ്താവന പുറപ്പെടുവിക്കുന്നത്.












Click it and Unblock the Notifications