സ്ഥാനാര്‍ത്ഥിത്വം: മാധ്യമങ്ങള്‍ക്കും പങ്കെന്ന് വി.എസ്
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അനുകൂലമായ തീരുമാനം പാര്‍ട്ടിയിലുണ്ടാവാന്‍ ജനങ്ങളുടെയും മാധ്യമങ്ങളുടെയും പങ്കുണ്ടെന്ന് വി.എസ്.അച്യുതാനന്ദന്‍.
തനിക്ക് അനുകൂലമായി പ്രകടനങ്ങളും മറ്റും നടത്തിയവരില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അല്ലാത്തവരും ഉള്‍പ്പെടും. സിപിഎമ്മിനെ പറ്റി മാധ്യമങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന പിണറായി വിജയന്റെ പ്രസ്താവന ആ സമയത്തെ വികാരപ്രകടനം മാത്രമായി കണ്ടാല്‍ മതിയെന്നും വി.എസ് പറഞ്ഞു.
ഇത്തവണ താന്‍ മത്സരിക്കുന്നില്ലെന്ന് താന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ താന്‍ മത്സരിക്കണമെന്ന് പല വിഭാഗങ്ങളില്‍ പെട്ട ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പോളിറ്റ് ബ്യൂറോയെ അറിയിക്കുകയായിരുന്നു.
പൊതുമുതല്‍ വിറ്റുതുലയ്ക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ താന്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ക്കു പാര്‍ട്ടി പിന്തുണയുണ്ടായിരുന്നെന്നും അവയൊരിക്കലും ഒറ്റയാള്‍ പോരാട്ടങ്ങളായിരുന്നില്ലെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications