രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി
തിരുവനന്തപുരം: കേരളത്തിലെ രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാര്‍ച്ച് 31 വെള്ളിയാഴ്ച പുറത്തിറക്കി.
കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ 66 നിയോജക മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 29നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 7 ആണ്.
ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാര്‍ച്ച് 28ന് പുറപ്പെടുവിച്ചിരുന്നു. മൂന്നാംഘട്ട പോളിംഗിന്റെ വിജ്ഞാപനം ഏപ്രില്‍ അഞ്ചിന് പുറപ്പെടുവിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മണ്ഡലങ്ങളിലാണ് മെയ് മൂന്നിന് മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications