പൊന്നാനിയില്‍ എം.പി.ഗംഗാധരന്‍ പത്രിക നല്‍കി
മലപ്പുറം: പൊന്നാനിയില്‍ ഡിഐസി നേതാവ് എം.പി.ഗംഗാധരന്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക നല്‍കി.
വരണാധികാരി ടി.കെ.ബാബുവിനാണ് പത്രിക നല്‍കിയത്. പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ ഡിഐസി നേതാക്കള്‍ മാത്രമേ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളെത്തിയില്ല.
കോണ്‍ഗ്രസുമായി ഡിഐസിക്ക് യാതൊരു പ്രശ്നവുമില്ലെന്നും അതെല്ലാം മാധ്യമങ്ങള്‍ മെനയുന്നതാണെന്നും ഗംഗാധരന്‍ പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പൊന്നാനി കടുത്ത മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ്. പ്രമുഖ നേതാക്കള്‍ തമ്മില്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലൊന്ന് എന്ന നിലയിലും പൊന്നാനി ശ്രദ്ധയാകര്‍ഷിക്കുന്നു.












Click it and Unblock the Notifications