പിഡിപി പിന്തുണ എല്‍ഡിഎഫിന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 സീറ്റിലും പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നി കൊടുത്തയച്ച കത്തില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ മദ്നി പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച ചേര്‍ന്ന പിഡിപി കണ്‍വെന്‍ഷനില്‍ മദ്നിയുടെ തീരുമാനം പൂന്തുറ സിറാജ് അറിയിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ച പിഡിപിയെ യുഡിഎഫ് സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്ന് മദ്നിയുടെ കത്തില്‍ പറയുന്നു.












Click it and Unblock the Notifications