Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും: തൃശൂര്‍ ഡിസിസി

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തൃശൂര്‍ ഡിസിസി തീരുമാനിച്ചു. ഡിസിസി നിര്‍ദേശിച്ചവര്‍ക്ക് സീറ്റ് നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം.

ഡിസിസി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും ചിലര്‍ക്ക് സീറ്റ് നല്‍കിയതായും പരാതിയുണ്ട്. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും വിശദീകരണം നല്‍കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്ന നിലപാടിലാണ് ഡിസിസി.

ഡിസിസി ഭാരവാഹികള്‍ക്ക് സീറ്റ് നല്‍കാത്ത സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും മത്സരിക്കണമെന്നുണ്ടെങ്കില്‍ പത്രിക സമര്‍പ്പിക്കാവുന്നതാണെന്നും കെപിസിസി ഒത്തുതീര്‍പ്പിന് തയ്യാറായാല്‍ മത്സരരംഗത്തു നിന്ന് പിന്‍മാറാമെന്നും ഡിഐസി വ്യക്തമാക്കി.

ഡിസിസി പ്രസിഡന്റ് എം.പി.ഭാസ്കരന്‍നായരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എല്ലാ ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+