യുഡിഎഫ് ഏകോപന സമിതി യോഗം വെള്ളിയാഴ്ച
തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം മാര്‍ച്ച് 31 വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. യുഡിഎഫ് പ്രകടന പത്രികയ്ക്ക് അന്തിമരൂപം നല്‍കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട.
യുഡിഎഫ് യോഗത്തിനു ശേഷം പ്രകടന പത്രിക പുറത്തിറക്കും. വൈകീട്ട് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം ചേരുന്നത്.
തിരഞ്ഞെടുപ്പ് രംഗത്ത് യുഡിഎഫ് നേരിടുന്ന പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചാവിഷയമാവും. പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിമതരെ എങ്ങനെ നേരിടാമെന്ന് യോഗം ചര്‍ച്ച ചെയ്യും. ഡിഐസിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടാക്കിയതിനു ശേഷം ലയനം സംബന്ധിച്ച് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ വിരുദ്ധ അഭിപ്രായങ്ങള്‍ പറഞ്ഞതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും.












Click it and Unblock the Notifications