ബഹറിന്‍ ബോട്ടപകടം: മരിച്ചവരില്‍ 5 മലയാളികള്‍
ബഹറിന്‍: ബഹറിനില്‍ ബോട്ട് മുങ്ങി മരിച്ചവരില്‍ അഞ്ച് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിവായി. മരിച്ചവരില്‍ 13 പേര്‍ ഇന്ത്യക്കാരാണ്.
എറണാകുളം മുളന്തുരുത്തി സ്വദേശി ആര്‍.ബി.മാത്യു, ഭാര്യ കോതമംഗലം സ്വദേശി ഷിനു ആര്‍ബ്ബി, തിരുവനന്തപുരം സ്വദേശികളായ അബ്ദുള്‍ വഹാബ്, അബ്ദുള്‍ അസീസ്, കോഴിക്കോട് സ്വദേശി ഷക്കീല്‍ അഹമ്മദ് എന്നിവരാണ് മരിച്ചത്.
ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 57 ആയി ഉയര്‍ന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ് ബോട്ടാണ് വ്യാഴാഴ്ച രാത്രി മുങ്ങിയത്.












Click it and Unblock the Notifications