ഇറാനില്‍ ഭൂചലനം: 50 പേര്‍ മരിച്ചു
ടെഹ്റാന്‍: പടിഞ്ഞാറന്‍ ഇറാനിലെ ലൊര്‍സ്റാന്‍ പ്രവിശ്യയിലുണ്ടായ ശക്തമായ മൂന്ന് ഭൂചലനങ്ങളില്‍ 50 പേര്‍ മരിച്ചു. നൂറു കണക്കിനാളുകള്‍ക്ക് പരിക്കേറ്റു.
വ്യാവസായിക നഗരങ്ങളായ ദൊറോദിനും ബൊറോജേദിനും ഇടയിലുണ്ടായ ഭൂകമ്പത്തില്‍ നാല്പതോളം ഗ്രാമങ്ങള്‍ക്ക് തകര്‍ന്നു. പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ച 1.05നാണ് ആദ്യത്തെ ഭൂചലനമുണ്ടായത്. രണ്ടാമത്തെ ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തി. 4.47നുണ്ടായ മൂന്നാമത്തെ ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 6.0 ആണ് രേഖപ്പെടുത്തിയത്.
തകര്‍ന്ന വീടുകളില്‍ നിന്നും 17 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. ടെലിഫോണ്‍ ലൈനുകള്‍ വിഛേദിക്കപ്പെട്ടു.












Click it and Unblock the Notifications