ആണവകരാര്‍: യുഎസിന് ഇന്ത്യയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: ആണവകരാര്‍ നടപ്പാക്കിയില്ലെങ്കില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ അത് ബാധിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശ്യാം സരണ്‍ പറഞ്ഞു.
അമേരിക്കയിലെ നിയമരൂപീകരണ വിദഗ്ധരും യാഥാസ്ഥിതിക ചിന്തകരും പങ്കെടുത്ത ചടങ്ങിലാണ് സരണ്‍ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്. ആണവകരാര്‍ നടപ്പാക്കേണ്ടത് ഇനി അമേരിക്കയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആണവകരാര്‍ അമേരിക്കയില്‍ ചൂടേറിയ ചര്‍ച്ചാവിഷയമായിരിക്കുന്ന സാഹചര്യത്തിലാണ് സരണിന്റെ ഈ പ്രസ്താവന.












Click it and Unblock the Notifications