എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി നിലത്തിറക്കി
മുംബൈ: ദില്ലിയില്‍ നിന്ന് ലോസ് ആഞ്ചലസിലേക്ക് പോകുന്ന എയര്‍ ഇന്ത്യാ വിമാനം ടയര്‍ പൊട്ടിയെന്ന സംശയത്തെ തുടര്‍ന്ന് ശനിയാഴ്ച മുംബൈ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി.
ദില്ലി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിനു ശേഷം അവിടെ ടയറിന്റെ കഷ്ണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് വിമാനം മുംബൈയില്‍ ഇറക്കാനായി തിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയത്. ഉച്ചയ്ക്ക് 1.45ഓടെ വിമാനം മുംബൈയില്‍ ഇറക്കി.
വിമാനത്തില്‍ 284 യാത്രക്കാരും 20 ജീവനക്കാരുമാണുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. വിമാനം വ്യാഴാഴ്ച രാത്രി യാത്ര പുറപ്പെടും.












Click it and Unblock the Notifications