വിമതശല്യമുണ്ടാകില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിമതശല്യമുണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേസരി സ്മാരക ട്രസ്റ് നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ നരേന്ദ്രന്‍ കമ്മിഷന്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച തുടര്‍ നടപടികളുമായി മുന്നോട്ടു പോവും.
യുഡിഎഫ് ഭരണം കേരളത്തില്‍ സന്തുലിത വികസനമാണ് ഉണ്ടാക്കിയത്. എന്നാല്‍ വികസനം സംബന്ധിച്ച് സിപിഎമ്മിനു ദേശീയനയമില്ല. കേരളത്തിന്റെ വികസനത്തിനു എതിര്‍ നില്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. അഴിമതി മുഖമുദ്രയായ നായനാര്‍ സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സുതാര്യമായ നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ കൈകൊണ്ടത്.
എല്‍ഡിഎഫ് ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മുന്നണികള്‍ അഞ്ച് വര്‍ഷം വീതം മാറി മാറി ഭരിക്കുന്ന സ്ഥിതിക്ക് ഇത്തവണ മാറ്റം വരും.
മദ്നിയെ പിടിച്ചുകൊടുത്തത് നായനാര്‍ സര്‍ക്കാരാണ്. എല്‍ഡിഎഫ് അത് നേട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതുമാണ്. മദ്നി പ്രശ്നത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരുമായി പല വട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നതാണ്.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയെ തുടര്‍ന്നാണ് ഡിഐസിയുമായി ധാരണയുണ്ടാക്കിയത്. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുകയാണ് യുഡിഎഫിന്റെ ലക്ഷ്യം.












Click it and Unblock the Notifications