Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറയ്ക്കും

പത്തനംതിട്ട: വിഷു, മേട പൂജകള്‍ക്കായി ശബരിമല നട ശനിയാഴ്ച തുറയ്ക്കും. വൈകീട്ട് മേല്‍ശാന്തി എം.സുകുമാരന്‍ നമ്പൂതിരി നട തുറയ്ക്കും. ഞായറാഴ്ച പുലര്‍ച്ചയോടെ പൂജകളും മറ്റ് ചടങ്ങുകളും ആരംഭിക്കും.

ഏപ്രില്‍ രണ്ട് മുതല്‍ 11 വരെ പത്ത് ദിവസത്തെ വാര്‍ഷികോത്സവം നടക്കും. ഉത്സവത്തിന് തുടക്കം കുറിച്ച് ഞായറാഴ്ച രാവിലെ 7.54നും 8.38നും ഇടയില്‍ കൊടി ഉയര്‍ത്തല്‍ ചടങ്ങ് നടക്കും. തന്ത്രി കണ്ഠരര് മോഹനര് കൊടിയുയര്‍ത്തും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍നായര്‍ ചടങ്ങില്‍ സന്നിഹിതനായിരിക്കും.

ഏപ്രില്‍ മൂന്ന് മുതല്‍ 10 വരെ ഉച്ചയ്ക്ക് 12 മണിക്ക് ഉത്സവബലിയുണ്ടാവും. ഏപ്രില്‍ 10 വരെ എല്ലാ ദിവസവും രാത്രി 9.30ന് ശ്രീഭൂതബലി നടക്കും. ഏപ്രില്‍ 10 വൈകീട്ട് ശരംകുത്തിയില്‍ പള്ളിവേട്ട നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+