സിന്ധു ജോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റുമായ സിന്ധുജോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഡി.പാപ്പച്ചന്‍ തള്ളി.
അഞ്ച് കേസുകളിലാണ് സിന്ധു മുന്‍കൂര്‍ ജാമ്യം തേടിയത്. 14 കേസുകളില്‍ പ്രതിയായ സിന്ധുവിനു ജാമ്യം നല്‍കരുതെന്ന് ഗവ. പ്ലീഡര്‍ വാദിച്ചു. സിന്ധുവിന് ഇനി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാം. അല്ലെങ്കില്‍ വാറന്റ് പുറപ്പെടുവിച്ച മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാം.
ക്രിമിനല്‍ കേസില്‍ വാറന്റുള്ളവര്‍ 31നകം ജാമ്യമെടുത്തില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നിലവിലുണ്ട്.












Click it and Unblock the Notifications