20 ലക്ഷം പേര്‍ക്ക് തൊഴില്‍: യുഡിഎഫ്
തിരുവനന്തപുരം: യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.
അഞ്ച് കൊല്ലത്തിനകം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉണ്ടാക്കും. ആഭ്യന്തര ഉത്പാദനം രണ്ടക്ക സംഖ്യയായി ഉയര്‍ത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം എന്നിവ യാഥാര്‍ത്ഥ്യമാക്കുമെന്നും വാഗ്ദാനമുണ്ട്. അപേക്ഷിക്കുന്നവര്‍ക്കെല്ലാം വൈദ്യുതി കണക്ഷന്‍ നല്‍കുമെന്നാണ് മറ്റൊരു വാഗ്ദാനം. സമ്പൂര്‍ണ മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കും. ഗള്‍ഫ് മലയാളികള്‍ക്കായി എയര്‍ കേരള പദ്ധതി നടപ്പാക്കും.
ദേശീയ തലത്തിലുള്ള 4 വരി പാത കേരളത്തില്‍ നിര്‍മ്മിക്കും. 97,000 പേര്‍ക്ക് പട്ടയവും അര്‍ഹരായവര്‍ക്ക് കൈവശാവകാശവും നല്‍കും. വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തും.
കയറാട്ടുകാര്‍ക്ക് വൈദ്യുതി സബ്സിഡി ഏര്‍പ്പെടുത്തും. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കും.
വ ിഴിഞ്ഞം തുറമുഖം വികസിപ്പിക്കും. കണ്ണൂരിലെ അഴീക്കലും തിരുവനന്തപുരത്ത് പൂവാറിലും കപ്പല്‍ നിര്‍മ്മാണശാലകള്‍ തുടങ്ങും. പെട്രോനൈറ്റ്, എല്‍. എന്‍.ജി പ്രോജക്ടും, പെട്രോകെമിക്കല്‍ പ്രോജക്ടും പൂര്‍ത്തിയാക്കും. വിഷന്‍ 2010 ലൂടെ കേരളത്തെ ദാരിദ്യ്ര വിമുക്തമാക്കുമെന്നും വാഗ്ദാനമുണ്ട്.
വിദേശ സര്‍വകലാശാലകളില്‍ പഠിക്കുന്നതിനും വിദേശത്ത് ജോലിക്ക് പോകുന്നതിനും പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കും ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്കും ധനസഹായം നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്കെല്ലാം 3 വര്‍ഷത്തിനകം പാര്‍പ്പിടം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം,സാമ്പത്തിക പരാധീനതയുള്ള പ്രവാസി മലയാളികള്‍ക്കായി ക്ഷേമനിധി എന്നിവയാണ് മറ്റു പ്രധാന വാഗ്ദാനങ്ങള്‍.












Click it and Unblock the Notifications