ഡിഐസിയെ ഒഴിവാക്കിയതില്‍ കൃതാര്‍ത്ഥന്‍: വി.എസ്
തിരുവനന്തപുരം: ഡിഐസിയുമായുള്ള ബന്ധം ഒഴിവാക്കിയതില്‍ താന്‍ കൃതാര്‍ത്ഥനാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍.
ഡിഐസിയെ മുന്നണിയിലെടുത്തിരുന്നെങ്കില്‍ കൂടെയുണ്ടായിരുന്നവരുടെ വോട്ട് പോലും എല്‍ഡിഎഫിന് ലഭിക്കുമായിരുന്നില്ല. ഡിഐസിയെ ഒഴിവാക്കിയതിന് തന്റെ നിലപാട് സഹായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വി.എസ് ഇങ്ങനെ പറഞ്ഞത്.
കേരളത്തിന്റെ സ്വത്ത് വിറ്റുതുലക്കാന്‍ നീക്കം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തുന്നതിന്റെ പേരിലാണ് തന്നെ വികസന വിരോധിയെന്ന് വിളിക്കുന്നതെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications