ബഹ്റിന്‍ ബോട്ട് ദുരന്തം: ഒരു മലയാളി കൂടി മരിച്ചു
മനാമ: ബഹ്റിനിലുണ്ടായ ബോട്ടപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കച്ചേരിപ്പടി സ്വദേശി ബസന്ത്കുമാറാണ് മരിച്ചത്.
ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 21 ആയി ഉയര്‍ന്നിട്ടുണ്ട്.
62 പേരാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച നാട്ടിലെത്തിക്കും.
എറണാകുളം മുളന്തുരുത്തി കാരിക്കോടിനു സമീപം സ്നേഹഭവന്‍ റോഡില്‍ ചാക്യേടത്ത് ബേബി മാത്യുവിന്റെയും റിട്ട. നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍ അമ്മിണിയുടെയും മകന്‍ ആര്‍ബി മാത്യു (30), ആര്‍ബിയുടെ ഭാര്യ സിനു (25), തിരുവനന്തപുരം ശ്രീകാര്യ ചന്തവിളാകത്ത് വീട്ടില്‍ അബ്ദുള്‍ ലത്തീഫിന്റെ മകന്‍ അബ്ദുള്‍ വഹാബ് (27), കോഴിക്കോട് തിക്കോടി ഇല്ലത്ത് കുറ്റിയില്‍ പരേതനായ ആലി ഹാജിയുടെ മകന്‍ മുഹമ്മദ് മജീദ് (48), കണ്ണൂര്‍ താഴെ ചൊവ്വ തെഴുക്കില്‍പീടിക ചക്കരപുത്തന്‍പുരയില്‍ സന്തോഷ് (48) എന്നിവരാണ് മരിച്ച മലയാളികള്‍.












Click it and Unblock the Notifications