ബ്രസീലില്‍ 19 പേര്‍ കയറിയ വിമാനം കാണാതായി
റിയോ ഡി ജനീറോ: ബ്രസീലില്‍ 19 പേര്‍ കയറിയ വിമാനം കാണാതായി. റിയോ ഡി ജനീറയ്ക്കടുത്തു വച്ചാണ് വിമാനം റഡാര്‍ സ്ക്രീനില്‍ നിന്ന് അപ്രത്യക്ഷമായത്.
ഇരട്ട പ്രൊപ്പല്ലറുള്ള വിമാനം ലോക്കല്‍ ടീം എയര്‍ലൈന്‍സിന്റേതാണ്. മാകേ നഗരത്തിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിനു ശേഷമാണ് വിമാനം കാണാതായത്. 17 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുള്ളത്.
ഒരു വിമാനം വളരെ താഴ്ന്ന് പറന്നതിനു ശേഷം ഒരു സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി മാക്കയ്ക്കും റിയോ ഡി ജനീറയ്ക്കും ഇടയിലുള്ള പര്‍വതമേഖലയിലെ ഗ്രാമീണ തൊഴിലാളികള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications