ചൈനയിലും ഇന്തോനേഷ്യയിലും ന്യൂസിലാന്റിലും ഭൂചലനം
വെല്ലിംഗ്ടണ്‍: ചൈനയിലും ഇന്തോനേഷ്യയിലും ന്യൂസിലാന്റിലും ഏപ്രില്‍ ഒന്ന് ശനിയാഴ്ച പുലര്‍ച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
റിച്ചര്‍സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ചൈനയിലുണ്ടായത്. ചൈനയുടെ ജിലിന്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇന്തോനേഷ്യയിലെ തലോദ് പ്രദേശത്ത് ശക്തമായ ഭൂചലനമാണ് ഉണ്ടായത്. റിച്ചര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തി. ന്യൂസിലാന്റിലും റിച്ചര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണുണ്ടായത്.












Click it and Unblock the Notifications